29 March 2024 Friday

ചിയ്യാനൂര്‍ വീട്ടുവളപ്പില്‍ മലമ്പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി

ckmnews

ചിയ്യാനൂര്‍ വീട്ടുവളപ്പില്‍ മലമ്പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി


ചങ്ങരംകുളം:ജനവാസ മേഖലയില്‍ മലമ്പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി.ചിയ്യാനൂര്‍ മാങ്കുന്നത്ത് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കൈപ്രവളപ്പില്‍ ജയരാജിന്റെ വീടിനോട് ചേര്‍ന്ന കടയുടെ സമീപത്താണ് തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ മലമ്പാമ്പിനെ കണ്ടത്.തുടര്‍ന്ന് നാട്ടുകാര്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ കൈപ്പുറം അബ്ബാസിനെ വിവരം അറിയിക്കുകയായിരുന്നു.കൈപ്പുറം അബ്ബാസെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.പാമ്പിനെ വനത്തില്‍ വിടുമെന്ന് അബ്ബാസ് പറഞ്ഞു.