19 April 2024 Friday

കുന്നംകുളം നഗരത്തിൽ ബോംബ് സ്ക്വാഡും ഡോഗ് സ്കോഡും പരിശോധന നടത്തി

ckmnews

കുന്നംകുളം : പുതുവത്സരത്തിന്റെ ഭാഗമായി കുന്നംകുളം നഗരത്തിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. തൃശ്ശൂർ സിറ്റി ജില്ലാ പോലീസ് മേധാവി അങ്കിത്ത്   അശോകിന്റെയും തൃശ്ശൂർ റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോഗ്റേയുടെയും  നിർദ്ദേശപ്രകാരമാണ് പുതുവത്സരത്തിനു മുന്നോടിയായി ജനത്തിരക്ക് അനുഭവപ്പെടുന്ന ബസ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, മാളുകൾ, തുടങ്ങി ജനത്തിരക്കേറിയ സ്ഥലങ്ങളിൽ  ബോംബ് സ്കോഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നത്. ഈ പരിശോധനയുടെ ഭാഗമായാണ് ഇന്ന് കുന്നംകുളം പുതിയ ബസ്റ്റാൻഡിലും പഴയ ബസ്റ്റാന്റിലും  സംഘം പരിശോധന നടത്തിയത്. കൂട്ടി വെച്ചിരിക്കുന്ന ചാക്കുകൾ,വാഹനങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ,  മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്ന സ്ഥലം  എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തിയത്. സബ് ഇൻസ്പെക്ടർ എംപി വിനയചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർമാരായ യു അനീഷ്, കെജി ശരത്ത്, റിസോ, ഡോഗ് സ്ക്വാഡ് അംഗം ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.