24 April 2024 Wednesday

തിരുവനന്തപുരത്തു നിന്നുള്ള ട്രെയിനിൽ പകൽ സ്ലീപ്പർ ടിക്കറ്റ് നിർത്തി

ckmnews

കണ്ണൂർ: തിരുവനന്തപുരം ഡിവിഷനിലെ തീവണ്ടികളിൽ പകൽ സ്ലീപ്പർ ടിക്കറ്റ് റെയിൽവേ നിർത്തി. റിസർവ് ചെയ്തവരുടെ സീറ്റ് പകൽ സ്ലീപ്പർ ടിക്കറ്റെടുത്തവർ കൈയേറുന്നുവെന്നാണ് പരാതി. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വണ്ടികളിലാണ് ഇപ്പോൾ നിർത്തിയത്. തിരുവനന്തപുരത്തേക്കുള്ള വണ്ടികളിൽ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. കോവിഡ് ലോക്ഡൗണിനുശേഷം പാലക്കാട് ഡിവിഷനിൽ പകൽ സ്ലീപ്പർ ടിക്കറ്റ് നടപ്പാക്കിയിട്ടില്ല.