29 March 2024 Friday

കുന്നംകുളത്ത് വൻ ലഹരി മരുന്നു വേട്ട 100ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ അറസ്റ്റില്‍

ckmnews

കുന്നംകുളം :  കുന്നംകുളത്ത് വൻ ലഹരി മരുന്നു വേട്ട. 100 ഗ്രാം എംഡിഎംഎയുമായി രണ്ടു പേർ അറസ്റ്റില്‍ .


കണ്ടാണശ്ശേരി സ്വദേശി അഫ്സൽ(28), മറ്റം വാക സ്വദേശി മുഹമ്മദ് സാദിഖ് (31) എന്നിവരാണ് അറസ്റ്റിലായത്. ചൂണ്ടലിൽ വാഹന പരിശോധനക്കിടെയാണ് എംഡിഎംഎ പിടികൂടിയത്.