25 April 2024 Thursday

പടിഞ്ഞാറങ്ങാടിയിലെ റോഡ് നവീകരണത്തിൽ അഴിമതി:എസ്ഡിപിഐ പ്രക്ഷോഭത്തിലേക്ക്

ckmnews

പടിഞ്ഞാറങ്ങാടിയിലെ റോഡ് നവീകരണത്തിൽ അഴിമതി:എസ്ഡിപിഐ പ്രക്ഷോഭത്തിലേക്ക്


പടിഞ്ഞാറങ്ങാടിയിൽ നടക്കുന്ന റോഡ് പണിയിൽ അഴിമതിയും അപാകതയും ഉന്നയിച്ചു കൊണ്ട് എസ്ഡിപിഐ തൃത്താല  മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മണ്ഡലം പ്രസിഡണ്ട് താഹിർ കൂനം മൂച്ചി അറിയിച്ചു. ഇപ്പോൾ നടക്കുന്ന വർക്ക് തികച്ചും അശാസ്ത്രീയമാണെന്ന് റോഡ് പ്രവൃത്തി നടക്കുന്ന സ്ഥലം സന്ദർശിച്ച മറ്റു നേതാക്കൾ അഭിപ്രായപ്പെട്ടു.വ്യാപാരികൾ ഓട്ടോ തൊഴിലാളികൾ നാട്ടുകാർ തുടങ്ങിയവരുമായി സംഘം ചർച്ച നടത്തി.റോഡ് പണി നടത്തിയതിൽ വൻ അപാകത സംഭവിച്ചിട്ടുണ്ടെന്നും വൻ അഴിമതി നടന്നിട്ടുണ്ടെന്നും നാട്ടുകാരും ആരോപിക്കുന്നുണ്ട്.ഇൻറർലോക്ക്  കൊണ്ടാണ് റോഡ് നിർമ്മാണം നടക്കുന്നത് പ്രസ്തുത റോഡിൻറെ ഇരുഭാഗങ്ങളിലും  കോൺക്രീറ്റ് ഭിത്തികൾ തീർത്തുകൊണ്ട്  ഉയരം കൂട്ടിയതിനാൽ റോഡിൽ നിന്നും ഇറങ്ങുന്നതിന് വലിയ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത് പ്രസ്തുത കുഴികളിൽ കടകളിലേക്കും മറ്റു വീടുകളിലേക്കും ഇറങ്ങുന്നതിന് കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കുന്നതിന് പകരം മണ്ണിട്ട് തൂർക്കുന്ന രീതിയാണ് കരാറുകാരൻ സ്വീകരിക്കുന്നത്. മഴ ആരംഭിക്കുന്നതോടുകൂടി വീണ്ടും പ്രദേശവാസികൾ ദുരിതത്തിൽ ആകും വാഹനങ്ങൾ ഇറക്കാൻ കഴിയാത്ത അവസ്ഥയാകും എന്നും പ്രദേശത്തെ വ്യാപാരികൾ അഭിപ്രായപ്പെട്ടു.പ്രസ്തുത വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് ഇതിനുമുൻപും വ്യാപാരികളും നാട്ടുകാരും പ്രതിഷേധിച്ചിട്ടുണ്ട്.എന്നാൽ അധികാരികൾ അതിനെ മുഖവിലക്കെടുത്തില്ലെന്നും ജനുവരി ഒന്നാം തീയതി റോഡ് തുറന്നു കൊടുക്കുമെന്നായിരുന്നു അധികാരികളുടെ അവകാശവാദമെന്നും നാട്ടുകാർ പറഞ്ഞു.എന്നാൽ ഒരു മാസക്കാലമായി റോഡ് അടച്ചിട്ടിട്ടും റോഡ് വർക്ക് പൂർത്തീകരിക്കാൻ അധികാരികൾക്ക് സാധിച്ചിട്ടില്ല എന്നത് വലിയ അപാകതയാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.മണ്ഡലം പ്രസിഡണ്ട് താഹിർ കൂനംമൂച്ചി, മണ്ഡലം ട്രഷറർ മുസ്ത്തഫ ആലൂര്. പട്ടിത്തറ പഞ്ചായത്ത് പ്രസിഡണ്ട് ഷൗക്കത്ത്.എന്നിവരാണ് സന്ദർശന സംഘത്തിൽ ഉണ്ടായിരുന്നത്