Kollam
ഒന്നരവയസുകാരനെ തെരുവുനായകള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു;

കൊല്ലം : ഒന്നരവയസുകാരനെ തെരുവ് നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു. കൊല്ലം മയ്യനാട് പുല്ലിച്ചിറ കക്കാകടവ് സ്വദേശി രാജേഷ് ആതിര ദമ്പതികളുടെ മകന്‍ അര്‍ണവിനെയാണ് തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടി വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെയാണ് തെരുവുനായകള്‍ എത്തി ആക്രമിച്ചത്. കുട്ടിയുടെ ശരീരമാസകലം പരുക്കേറ്റിട്ടുണ്ട്.