24 April 2024 Wednesday

മലപ്പുറത്ത്‌ 11വയസുകാരിയെ ബലാത്സംഗം ചെയ്ത കേസ്, പ്രതിക്ക് 80 വർഷം തടവ്

ckmnews

മലപ്പുറം : മലപ്പുറത്ത്‌ 11 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് എൺപത് വർഷം തടവ്. മഞ്ചേരി സ്വദേശി മുന്ന എന്ന നൗഫലിനാണ് ശിക്ഷ വിധിച്ചത്. പ്രതി മൂന്ന് ലക്ഷം രൂപ പിഴയും അടയ്ക്കണം. 2021 ഏപ്രിൽ മുതൽ ജൂൺ വരെ പ്രതി പെൺകുട്ടിയെ വിവിധയിടങ്ങളിൽ വച്ചു പീഡിപ്പിച്ചിരുന്നു