23 April 2024 Tuesday

പ്രായം ചെന്നവര്‍വര്‍ക്ക് ഖദര്‍:ജില്ലാതല ഉദ്ഘാടനം നടത്തി

ckmnews

പ്രായം ചെന്നവര്‍വര്‍ക്ക് ഖദര്‍:ജില്ലാതല ഉദ്ഘാടനം നടത്തി


ചങ്ങരംകുളം:മഹാത്മാ ഗാന്ധി ഖദർ ധാരിയായിട്ട് 100വർഷം തികയുന്ന വേളയിൽ  പ്രായം ചെന്നവർക്ക്  ഖദർ നൽകുന്ന പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം മുൻ ഡിസിസി പ്രസിഡന്റും മുൻ യു ഡി എഫ് ചെയർമാനും കൂടിയായ യു അബൂബക്കർ നിർവഹിച്ചു.മഹത്തരമായ സുദിനമാണ് ഈ നൂറു വർഷത്തിന്റെ ആഘോഷമെന്ന് യു അബൂബക്കര്‍ പറഞ്ഞു.നിയോജകമണ്ഡലം ചെയർമാൻ  ജയപ്രസാദ് ഹരിഹരൻ  സ്വാഗതം പറഞ്ഞു.ജില്ലാ ചെയർമാൻ  എ.ഗോപാലകൃഷ്ണൻ  അധ്യക്ഷത വഹിച്ചു ,ജില്ലാ ജനറൽ സെക്രട്ടറി  എസ്  സുധീർ ,  ജില്ലാ ഹരിത വേദി കോർഡിനേറ്റർ  സുരേഷ് താണിയിൽ , ജില്ലാ സെക്രട്ടറി രൂപേഷ്,നിയോജകമണ്ഡലം ട്രഷറർ പ്രദീപ് കാട്ടിലായി,നിയോജകമണ്ഡലം ജോയിന്റ് സെക്രട്ടറി സോമൻ പൊന്നാനി ,നിയോജകമണ്ഡലം ജനറൽ സെക്രട്ടറി  പ്രേമൻ ,സക്കറിയ ,കെ. ബി ശിവദാസൻ ,സക്കീർ കാളിയത്തേൽ , ഷാജി കാളിയത്തേൽ തുടങ്ങിയവർ പ്രസംഗിച്ചു.നന്നംമുക്ക്പഞ്ചായത്തിൽ മുതിർന്ന കോൺഗ്രസ്റ്റ്  നേതാവും ഗാന്ധിയനുമായ ഗോപലൻ മാസ്റ്റർക്ക്  മണ്ഡലം ചെയർമാൻ കെ ബി, ശിവദാസൻ ഖദര്‍ നൽകി.