20 April 2024 Saturday

എടപ്പാൾ മേൽപാലത്തിന് താഴെ പാർക്കിംങിന് നിയന്ത്രണം:രാത്രിയാകുന്നതോടെ ചങ്ങലയിട്ടു പൂട്ടുന്നു

ckmnews

എടപ്പാൾ മേൽപാലത്തിന് താഴെ പാർക്കിംങിന് നിയന്ത്രണം:രാത്രിയാകുന്നതോടെ ചങ്ങലയിട്ടു പൂട്ടുന്നു


എടപ്പാൾ:എടപ്പാൾ മേൽപാലത്തിന് താഴെ ബൈക്ക് പാർക്കിംങിന് നിയന്ത്രണം.കുറ്റിപ്പുറം റോഡിലാണ് പാലത്തിന് താഴെ രാത്രി 10 മുതൽ കാലത്ത് 10 വരെ ചങ്ങലയിൽ ബന്ധിച്ചത്.ഇതോടെ ഇവിടെ ബൈക്ക് പാർക്ക് ചെയ്ത് പോകുന്നവരുടെ എണ്ണം കുറയുകയും ചെയ്തു.ദീർഘ ദൂരയാത്രക്കാർ വാഹനം പാർക്ക് ചെയ്ത് പോകുന്നതിനാൽ വ്യാപാര സ്ഥാപനങ്ങളിലേക്കെത്തുന്നവർക്ക് ബൈക്കുകൾ പാർക്ക് ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. 2023 ജനുവരി ഒന്നു മുതൽ ഈ ഭാഗം കർശന നിയന്ത്രണത്തിലാകുമെന്നാണ് പറയപ്പെടുന്നത്.പണമടച്ച് പാർക്ക് ചെയ്യാവുന്ന സംവിധാനത്തിലേക്ക് മാറുമെന്ന് സൂചനകൾ ഉണ്ടായിരുന്നങ്കിലും നടപടികളായിട്ടില്ല.