28 March 2024 Thursday

അയ്യപ്പനോടൊപ്പം കുട്ടികളുടെ സുന്ദരമായ യാത്ര: പ്രേക്ഷകമനസ്സ് നിറച്ച് മാളികപ്പുറം

ckmnews

അയ്യപ്പനോടൊപ്പം കുട്ടികളുടെ സുന്ദരമായ യാത്ര: പ്രേക്ഷകമനസ്സ് നിറച്ച് മാളികപ്പുറം


വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം. കൃത്യമായ രീതിയിൽ വാണിജ്യപരമായ ചേരുവകളെല്ലാം ഒത്തിണങ്ങിയ ചിത്രം കുടുംബ പ്രേക്ഷകരെ ആകർഷിക്കുമെന്നത് തീർച്ചയാണ്. ശബരിമല കയറി അയ്യപ്പനെ കാണുവാനാഗ്രഹിക്കുന്ന ഒരു പെൺകുട്ടിയുടെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം.


മെഗാസ്റ്റാർ മമ്മൂട്ടിയുടെ വിവരണത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. സൈജു കുറുപ്പ് അവതരിപ്പിക്കുന്ന അജയൻകുട്ടിയുടെയും കുടുംബത്തിന്റെയും കഥയാണ് ആദ്യപകുതിയിൽ. അജയൻകുട്ടിയുടെ മകളാണ് കല്ല്യാണി. കല്ല്യാണിയുടെ ശബരിമല ദർശനമെന്ന ആഗ്രഹവും ഇതിനിടയിൽ അജയൻകുട്ടി നേരിടുന്ന സംഘർഷങ്ങളുമാണ് ആദ്യപകുതിയിൽ. നർമത്തിനും ഗാനങ്ങൾക്കുമെല്ലാം പ്രാധാന്യം നൽകികൊണ്ടാണ് ആദ്യപകുതി മുന്നേറുന്നത്.


അജയൻകുട്ടി എന്ന നാട്ടിൻപുറത്തുകാരൻ കഥാപാത്രം സൈജു കുറുപ്പിന്റെ കൈയിൽ ഭദ്രമായിരുന്നു. ജീവിതത്തിൽ ഒട്ടനവധി പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിലും തന്റെ മകളുടെ ആഗ്രഹം സഫലീകരിക്കാൻ ആഗ്രഹിക്കുന്ന ഒരു അച്ഛനാണ് അജയൻകുട്ടി. സൈജു കുറുപ്പിന്റെ സുഹൃത്തായി വന്ന രമേഷ് പിഷാരടിയുടേതാണ് എടുത്ത് പറയേണ്ട മറ്റൊരു കഥാപാത്രം. ആദ്യപകുതിയിലെ നർമങ്ങൾ പ്രേക്ഷകരിലേക്കെത്തുന്നതിൽ അദ്ദേഹത്തിലെ ഹാസ്യതാരവും വൈകാരിക മുഹൂർത്തങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹത്തിലെ നടനും വിജയിക്കുന്നു. രൺജി പണിക്കരും, ടി.ജി.രവിയും, ശ്രീജിത്ത് രവിയുമെല്ലാം പതിവ് പോലെ തങ്ങളുടെ കഥാപാത്രങ്ങൾ മികവുറ്റതാക്കി.


ചില സംഘർഷാവസ്ഥകൾ കാരണം കുട്ടികളായ കല്ല്യാണിയും സുഹൃത്ത് പിയുഷും കൂടെ ഒറ്റയ്ക്ക് നടത്തുന്ന ശബരിമല യാത്രയാണ് രണ്ടാം പകുതി. ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തിന്റെ കടന്നുവരവോടെ ചിത്രം വേറിട്ടൊരു പാതയിലേക്ക് മാറുന്നു. തന്റെ സ്ക്രീൻ പ്രസൻസ് കൊണ്ട് രണ്ടാം പകുതി തന്റേതാക്കി മാറ്റുന്നുണ്ട് ഉണ്ണി മുകുന്ദൻ. നൃത്തരംഗങ്ങളിലും സംഘട്ടന രംഗങ്ങളിലും ഉണ്ണി മുകുന്ദൻ കൈവരിച്ചിട്ടുള്ള അനായാസത കൈയടിച്ചുകൊണ്ടാണ് പ്രേക്ഷകർ സ്വീകരിച്ചത്.കല്ല്യാണിയെയും പിയുഷിനെയും അവതരിപ്പിച്ച കുട്ടികളുടെ പ്രകടനത്തെക്കുറിച്ച് പറയാതെ മാളികപ്പുറം പൂർത്തിയാവില്ല. കുട്ടികളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നത്. ഹാസ്യരംഗങ്ങളും വൈകാരിക രംഗങ്ങളും അത്ര തന്മയത്തോടെയാണ് ഇരുവരും അവതരിപ്പിച്ചത്.


ചിത്രത്തിന് അനുയോജ്യമായ ഫ്രെയിംസ് ഒരുക്കുന്നതിൽ വിഷ്ണു നാരായണന്റെ ക്യാമറ വഹിച്ച പങ്ക് വളരെ വലുതാണ്. രാത്രികളിലെ സംഘട്ടന രംഗങ്ങളും ഗ്രാമങ്ങളിലെ ഭംഗിയും അത്ര മനോഹരമായിട്ടാണ് വിഷ്ണുവിന്റെ ക്യാമറ പകർത്തിയത്. സന്തോഷ് വർമ, ബി കെ ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് രഞ്ജിൻ രാജ് ഈണം നൽകിയ ഗാനങ്ങളും മികച്ചതായിരുന്നു. ഗണപതി എന്ന് ആരംഭിക്കുന്ന ഗാനത്തിന് തീയ്യേറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.നൃത്തരംഗങ്ങളിലും സംഘട്ടന രംഗങ്ങളിലും ഉണ്ണി മുകുന്ദൻ കൈവരിച്ചിട്ടുള്ള അനായാസത കൈയടിച്ചുകൊണ്ടാണ് പ്രേക്ഷകർ സ്വീകരിച്ചത്.


കല്ല്യാണിയെയും പിയുഷിനെയും അവതരിപ്പിച്ച കുട്ടികളുടെ പ്രകടനത്തെക്കുറിച്ച് പറയാതെ മാളികപ്പുറം പൂർത്തിയാവില്ല. കുട്ടികളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നത്. ഹാസ്യരംഗങ്ങളും വൈകാരിക രംഗങ്ങളും അത്ര തന്മയത്തോടെയാണ് ഇരുവരും അവതരിപ്പിച്ചത്.


ചിത്രത്തിന് അനുയോജ്യമായ ഫ്രെയിംസ് ഒരുക്കുന്നതിൽ വിഷ്ണു നാരായണന്റെ ക്യാമറ വഹിച്ച പങ്ക് വളരെ വലുതാണ്. രാത്രികളിലെ സംഘട്ടന രംഗങ്ങളും ഗ്രാമങ്ങളിലെ ഭംഗിയും അത്ര മനോഹരമായിട്ടാണ് വിഷ്ണുവിന്റെ ക്യാമറ പകർത്തിയത്. സന്തോഷ് വർമ, ബി കെ ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് രഞ്ജിൻ രാജ് ഈണം നൽകിയ ഗാനങ്ങളും മികച്ചതായിരുന്നു. ഗണപതി എന്ന് ആരംഭിക്കുന്ന ഗാനത്തിന് തീയ്യേറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.



മികച്ച ട്വിസ്റ്റോട് കൂടിയാണ് ചിത്രം അവസാനിക്കുന്നത്. നർമവും ഗാനവുമെല്ലാം കോർത്തിണക്കി കുടുംബപ്രേക്ഷകർക്ക് ആസ്വദിക്കാനാകുന്ന വിഷയം കൃത്യമായി അവതരിപ്പിച്ചു എന്നത് സംവിധായകന്റെ വിജയമാണ്.