01 April 2023 Saturday

സിനിമകള്‍ വളരെ വേഗം ഒടിടിയിലെത്തുന്നു; വിമര്‍ശനവുമായി തിയേറ്റര്‍ ഉടമകള്‍

ckmnews

ഒടിടി പ്ലാറ്റ്‌ഫോമിലൂടെ സിനിമകള്‍ റിലീസ് ചെയ്യുന്നതിനെതിരെ വിമര്‍ശനവുമായി തിയേറ്റര്‍ ഉടമകള്‍. തിയേറ്ററില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ 42 ദിവസത്തിന് മുന്‍പ് ഒടിടിയില്‍ നല്‍കരുതെന്ന് വ്യവസ്ഥ ലംഘിക്കപ്പെടുന്നുവെന്നും തിയേറ്റര്‍ ഉടമകള്‍ ചൂണ്ടിക്കാട്ടി. വ്യവസ്ഥ ലംഘിക്കുന്ന നിര്‍മാതാക്കളുമായും താരങ്ങളുമായും സഹകരിക്കില്ലെന്നും തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കി.

റിലീസിന് ശേഷം രണ്ട് ആഴ്ചയ്ക്കുള്ളില്‍ സിനിമ ഒടിടിയില്‍ വരുന്നുണ്ടെന്നാണ് തിയേറ്റര്‍ ഉടമകളുടെ പരാതി.