19 April 2024 Friday

പഴഞ്ഞി സ്വദേശിയായ യുവാവ് എംഡിഎംഎ യുമായി കുന്നംകുളത്ത് പിടിയിൽ

ckmnews

കുന്നംകുളം: നിരോധിത സിന്തറ്റിക്

മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. പഴഞ്ഞി പെരുന്തുരുത്തി നടുവിൽപാട്ട് വീട്ടിൽ ശ്രീജീത്തിനെ(24) ലഹരിവിരുദ്ധ സ്ക്വാഡും കുന്നംകുളം പൊലീസും ചേർന്നാണ് പിടികൂടിയത്.


പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ തൃശൂർ ഭാഗത്ത് നിന്ന് കുന്നംകുളം ഭാഗത്തേക്ക് വന്ന പ്രതിയെ കേച്ചേരി സെന്ററിൽ നിന്നാണ് പിടികൂടിയത്.

തടഞ്ഞുനിർത്തിയ ശേഷം നടന്ന പരിശോധനയിലാണ് പ്രതിയുടെ കൈയിൽ നിന്നാണ് 3.3 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. പൊലീസ് സംഘത്തിൽ എസ് ഐ രാജീവ്, ജൂനിയർ എസ്ഐ നന്ദകുമാർ, സിപിഓമാരായ രവി, ജോൺസൺ, ശരത്ത്, ആശിഷ്, സുജിത്ത് എന്നിവരുമുണ്ടായിരുന്നു.