25 April 2024 Thursday

ചേനേം ചേമ്പും മുമ്മാസം, കിഴങ്ങുത്സവവും ഋതു ഭക്ഷണ മേളയും സംഘടിപ്പിച്ചു

ckmnews

ചേനേം ചേമ്പും മുമ്മാസം, കിഴങ്ങുത്സവവും ഋതു ഭക്ഷണ മേളയും സംഘടിപ്പിച്ചു


എപ്പാൾ:വട്ടംകുളം ഗ്രാമ പഞ്ചായത്തും,കേരള ജൈവ കർഷക സമിതിയും സംയുക്തമായി കിഴങ്ങുത്സവവും ഋതു ഭക്ഷണ മേളയും സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റഫീഖ ഉദ്ഘാടനം ചെയ്തു,മലപ്പുറം ജില്ലയിൽ ആദ്യമായാണ് തനത് കാർഷിക വിളകളുടെ വൈവിധ്യവും മെൻമയുമുള്ള പ്രദർശനവും,ബോധവത്കരണവും നടത്തുന്നത്.ഇത്തരം അറിവുകൾ പുതിയ തലമുറയ്ക്ക് കൈമാറുന്നതിനും നവീന ആഹാരരീതികളിൽ നിന്നു മാറി ആരോഗ്യമുള്ള ജീവിത രീതി സംരക്ഷണത്തിനും പ്രകൃതിയിൽ നിന്നുള്ള കലർപ്പില്ലാത്ത വിളകളേ പ്രോത്സാഹിപ്പിക്കാൻ പഞ്ചായത്ത്‌ തലങ്ങളിൽ നിന്നുള്ള ഇത്തരം സംഘാടനം പ്രയോജനകരമാണെന്ന് ഉദ്ഘാടന വേളയിൽ റഫീഖ പറഞ്ഞു, 41 കിഴങ്ങുവി ളകളിൽ നിന്നുള്ള ആദ്യവില്പന സിപി ബാവഹാജിക്ക് മധുര ചെമ്പു നൽകികൊണ്ട് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റഫീഖ നിർവഹിച്ചു.തന്റെ കൃഷിയെ പറ്റിയും വ്യത്യസ്ത പഴവര്ഗങ്ങളുടെ വിളവുകളെ സംബന്ധിച്ചും സിപി ബാവഹാജി സംസാരിച്ചു,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കഴുങ്കിൽ മജീദ് അധ്യക്ഷത വഹിച്ചു.ഇബ്രാഹിം മാസ്റ്റർ സ്വാഗതം പറഞ്ഞു,ജില്ലാ പഞ്ചായത്ത്‌ മെമ്പർ വികെഎം ഷാഫി സംസാരിച്ചു.ആയുർ വേദ ഡോക്ടർ അഞ്ജനയെ വികെഎം ഷാഫി അനുമോദിച്ചു, പ്രൊഫസർ ഹാറൂൺ വട്ടംകുളം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ദീപ മണികണ്ഠൻ,എംഎ നജീബ്,മൻസൂർ മരയങ്ങാട്ട്,ഹസ്സൈനാർ നെല്ലിശ്ശേരി,പുരുഷോത്തമൻ,ഷീജ,ബിന്ദു,ഫസീല സജീബ് ,ഹാജറ,ഉണ്ണികൃഷ്ണൻ,കെപി റാബിയ,ഇബ്രാഹിം മൂതൂർ,പത്തിൽ അഷ്‌റഫ്‌,ഭാസ്കരൻ വട്ടം കുളം, ടിപി ഹൈദരലി,കാരത്യായനി,ഗായത്രി രാജശേഖരൻ,നെല്ലറ ഉണ്ണി എന്ന അബ്ദുള്ള 

എന്നിവർ ആശാസകളർപ്പിച്ചു,എടപ്പാൾഹൈസ്കൂൾ എൻഎസ്എസ് വിദ്യാർത്ഥികൾ അതിഥികൾക്ക് സേവനങ്ങൾ നൽകി,സജീവൻ തൃശൂർ 40ഇനം കിഴങ്ങുകളെ പരിചയപ്പെടുത്തി, നല്ല ഭക്ഷണ പ്രസ്ഥാനം മറ്റു കൂട്ടായ്മകൾ, കർഷകർ എന്നിവർ പന്ത്രണ്ടോളം സ്റ്റാളുകളിലായി കിഴങ്ങു വർഗ്ഗ വിളകൾ പ്രദർശനവും വില്പനയും നടത്തി.മേളയോടാനുബന്ധിച്ചു കിഴങ്ങ് ഭക്ഷണവും, ആരോഗ്യവും എന്ന വിഷയത്തിൽ ചന്ദ്രൻ മാസ്റ്ററും, കിഴങ്ങ് വിളകളുടെ കൃഷി എന്ന വിഷയത്തിൽ സജീവൻ തൃശൂരും ക്ലാസ്സുകൾക്കു നേതൃത്വം നൽകി,9ഇനം കിഴങ്ങു വിഭവങ്ങളുള്പെടുത്തി ഇരുന്നൂറ്റമ്പ

തോളം പേർക്ക് കിഴങ്ങു സദ്യയും നൽകി,