18 April 2024 Thursday

കുന്ദംകുളത്ത് ലോറിയിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം

ckmnews

കുന്ദംകുളത്ത് ലോറിയിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം


കുന്ദംകുളത്ത് ലോറിയിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം.അരുവായ് സ്വദേശി കീരയിൽ ചന്ദ്രൻ (58)ആണ് അപകടത്തിൽ മരിച്ചത്. കുന്ദംകുളം പട്ടാമ്പി റോഡിൽ ഇന്ന് വൈകീട്ട് 3.30 ഓടെയാണ് അപകടം ഉണ്ടായത്.റോഡു മുറിച്ചുകടക്കുന്നതിനിടെ പെരുമ്പിലാവ് ഭാഗത്തു നിന്നുംവന്ന മഹാരാഷ്ട്ര റെജിസ്ട്രേഷൻ ലോറിയിടിക്കുകയും റോഡിൽ വീണ ചന്ദ്രൻ്റെ ശരീരത്തിലുടെ ഇതേ ലോറി കയറിയിറങ്ങുകയായിരുന്നു. ഉടൻതന്നെ ഇയാളെ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ കുന്ദംകുളം മലങ്കര ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.കുന്ദംകുളം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.