25 April 2024 Thursday

എടപ്പാൾ ബിആർസിക്ക് കീഴിൽ പാദ മുദ്രകൾ ദ്വിദിന ശില്പശാല ആരംഭിച്ചു

ckmnews

എടപ്പാൾ ബിആർസിക്ക് കീഴിൽ പാദ മുദ്രകൾ ദ്വിദിന ശില്പശാല ആരംഭിച്ചു


എടപ്പാൾ: സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ എടപ്പാൾ ബിആർസിക്ക് കീഴിൽ പാദ മുദ്രകൾ ദ്വിദിന ശില്പശാല ആരംഭിച്ചു. ഉപജില്ലയിലെ 8, 9 ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി പ്രാദേശിക ചരിത്രരചന, ചരിത്രരചനയുടെ രീതി ശാസ്ത്രം തുടങ്ങിയവ പരിചയപെടുന്ന ശില്പശാലയിൽ  എടപ്പാൾ ബിപിസി ബിനീഷ് ടി.പി അധ്യക്ഷത വഹിച്ച പരിപാടി പ്രശസ്ത എഴുത്തുകാരൻ കെ.ടി സതീശൻ ഉദ്ഘാടനം ചെയ്തു. പ്രമുഖ ചരിത്രകാരൻ ടി.വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്ററാണ് ക്ലാസ് നയിച്ചത്. CRCC മാരായ സിന്ധു , രേഖാ ലക്ഷ്മി, എന്നിവർ സന്നിഹിതരായിരുന്നു.