29 March 2024 Friday

നടി ഇഷ ആല്യ വെടിയേറ്റു മരിച്ചു;

ckmnews

ഹൗറ: ജാർഖണ്ഡ് നടി ഇഷ ആല്യ വെടിയേറ്റു മരിച്ചു. കുടുംബത്തിനൊപ്പം കാറിൽ യാത്ര ചെയ്യവേ ബംഗാളിലെ ഹൗറയിൽ വെച്ചാണ് നടിയെ കൊലപ്പെടുത്തിയത്. ദേശീയപാതയിൽ മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് നടിക്കു വെടിയേറ്റതെന്നു പൊലീസ് വ്യക്തമാക്കി.


ഭർത്താവും സംവിധായകനുമായ പ്രകാശ് കുമാർ, മൂന്നു വയസുള്ള മകൾ എന്നിവർക്കൊപ്പം റാഞ്ചിയിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകുമ്പോഴാണ് ഇവരുടെ കാറിന് നേരെ ആക്രമണമുണ്ടാവുന്നത്. പ്രകാശ് കുമാറിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയും സംഭവം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപത്തെ ഫാക്ടറിയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവിയുടെ ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.