കഥ പൂർത്തിയാക്കാൻ ചോളന്മാർ വരുന്നു; 'പൊന്നിയിൻ സെൽവൻ 2' റിലീസ് പ്രഖ്യാപിച്ചു

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. രണ്ട് ഭാഗങ്ങളുള്ള ചിത്രം സംവിധാനം ചെയ്തത് മണിരത്നം ആണ്. സെപ്റ്റംബറിൽ റിലീസിനെത്തിയ പൊന്നിയിൻ സെൽവൻ 1ന് വൻവരവേൽപ്പായിരുന്നു പ്രേക്ഷകർ നൽകിയത്. വൻതാരനിര അണിനിരന്ന ചിത്രം ബോക്സ് ഓഫീസിലും മിന്നും വിജയം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ആദ്യഭാഗം പുറത്തിറങ്ങി മൂന്ന് മാസം പിന്നിടുമ്പോൾ 'പൊന്നിയിൻ സെൽവൻ 2'ന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ചിത്രം അടുത്തവർഷം ഏപ്രിൽ 28ന് തിയറ്ററുകളിൽ എത്തും. പൊന്നിയിൻ സെൽവൻപൊന്നിയിൻ സെൽവന്‍റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ആണ് റിലീസ് വിവരം പങ്കുവച്ചത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിക്രം, ജയംരവി, കാര്‍ത്തി, ഐശ്വര്യ റായ് എന്നിവര്‍ ഉള്‍പ്പെടുന്ന ചെറുവീഡിയോയും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്.
ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ചിത്രമാണ് പൊന്നിയിൻ സെൽവൻ. വൻതാരനിര അണിനിരന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്തിരുന്നു. രണ്ടാം ഭാഗവും ഇത്രയും ഭാഷകളിൽ തന്നെ റിലീസ് ചെയ്യും. രണ്ടാം ഭാഗത്തിലാണ് ചിത്രത്തിന്‍റെ യഥാർത്ഥ കഥ പറയാനിരിക്കുന്നതെന്നാണ് വിവരം.
അതേസമയം, ഈ വര്‍ഷം കേരളത്തിലെ ഏറ്റവും വലിയ തമിഴ് ഹിറ്റുകള്‍ഈ വര്‍ഷം കേരളത്തിലെ ഏറ്റവും വലിയ തമിഴ് ഹിറ്റുകളില്‍ ഒന്ന് കൂടിയാണ് പൊന്നിയിന്‍ സെല്‍വന്‍. 24.25 കോടിയാണ് പിഎസ് 1 ന്‍റെ ലൈഫ് ടൈം കേരള ബോക്സ് ഓഫീസ്. 24.25 കോടിയാണ് പിഎസ് 1 ന്‍റെ ലൈഫ് ടൈം കേരള ബോക്സ് ഓഫീസ് എന്നാണ് കണക്ക്. കമല്‍ ഹാസന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ആക്ഷന്‍ ത്രില്ലര്‍ ചിത്രം വിക്രമാണ് ഒന്നാം സ്ഥാനത്ത്. 40.50 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് ആകെ നേടിയത്