19 April 2024 Friday

അനാഥ സംരക്ഷണ പദ്ധതിയിൽ 50-ആമത് കുട്ടിയെ എൻട്രോൾ ചെയ്തു

ckmnews

അനാഥ സംരക്ഷണ പദ്ധതിയിൽ 50-ആമത് കുട്ടിയെ എൻട്രോൾ ചെയ്തു


ചങ്ങരംകുളം:വളയംകുളം ഇസ്‌ലാഹി അസോസിയേഷന് കീഴിൽ നടന്നുവരുന്ന ഓർഫൻ കെയർ സ്കീമിൽ 501-ആമത്‌ അനാഥ കുട്ടിയെ എൻട്രോൾ ചെയ്യുന്ന ചടങ്ങ് വ്യാപാര പ്രമുഖൻ 

റഹീം സാഹിബ് നിർവ്വഹിച്ചു.വളയംകുളം കെ വീ എം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ചെയർമാൻ പിപിഎം അഷ്റഫ് അധ്യക്ഷത വഹിച്ചു.പാവപ്പെട്ട വീടുകളിലെ പിതാവ് നഷ്ടപ്പെട്ട കുട്ടികളെ സംരക്ഷിക്കുന്നതിനായി വളയംകുളം കേന്ദ്രമായി ഇസ്ലാഹി അസോസിയേഷൻ നടത്തുന്ന പദ്ധതിയാണിത്‌.പി പി ഖാലിദ്, കെ വി മുഹമ്മദ് , കെ വി റൗളത്ത്, പി ഐ റാഫിദ,  പി‌ വി 

നിയാസ് കോക്കൂർ സി.വി.ഹുസ്സൻ, 

 പി ബഷീർ പ്രസംഗിച്ചു.വെളിച്ചം ഖുർആൻ പരീക്ഷയിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വച്ച് വിതരണം നടത്തി.തുടർന്ന് കുട്ടികൾക്കായുള്ള ഗാനമേളയും സംഘടിപ്പിച്ചു