29 March 2024 Friday

തിരുവോണ നാളില്‍ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ശ്രീജേഷ് പന്താവൂരിനെ ആദരിച്ചു

ckmnews

*തിരുവോണനാളിൽ യൂത്ത് ലീഗിന്റെ ആദരം ഏറ്റു വാങ്ങി ശ്രീജേഷ് പന്താവൂർ*


ചങ്ങരംകുളം; രോഗം മൂലം ദുരിതമനുഭവിക്കുന്ന മൃഗങ്ങൾക്കും ഉരഗ ജീവികൾക്കും സ്നേഹവും സാന്ത്വനവുമായി ഓടിയെത്തുന്ന മൃഗ സ്‌നേഹി *ശ്രീജേഷ്* പന്താവൂരിനെ മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി തിരുവോണദിവസമായ ഇന്ന് അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു .

മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പിപി യൂസഫലി മൊമെന്റോ കൈമാറി .നിയോജകമണ്ഡലം യൂത്ത്  ലീഗ് ട്രഷറർ സികെ അഷ്‌റഫ് ,അഷ്‌റഫ് വളയംകുളം, ഷബീർ മാങ്കുളം ,അസ്ഹർ പെരുമുക് ,ജഫീർ പള്ളിക്കുന്ന് ,റാഷിദ് കൊക്കുർ ,,ഷഫീക് തച്ചു പറമ്പ്,ഉണ്ണിഹാജി ,മൊയ്ദീൻകുട്ടി ,ൻവി കുഞ്ഞിപ്പ തുടങ്ങിയവർ സംബന്ധിച്ചു.