Kannur
എലിവിഷം കഴിച്ച് അധ്യാപിക മരിച്ചു സംഭവം, ഭർത്താവ് അറസ്റ്റിൽ
കണ്ണൂര്‍: എലിവിഷം കഴിച്ച് അധ്യാപിക മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മിലിട്ടറി ഉദ്യോഗസ്ഥൻ പിലാത്തറ വിളയാങ്കോട് സ്വദേശി പി വി. ഹരീഷിനെ (37) യാണ് മയ്യിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഭർതൃപീഡന കുറ്റവും ആത്മഹത്യാ പ്രേരണക്കുറ്റവുമാണ് ഇയാൾക്കെതിരെ ചുമത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. ഇക്കഴിഞ്ഞ 21 ന് രാത്രിയിലാണ് അധ്യാപികയായ ലിജീഷയെ വിഷം കഴിച്ച് അവശനിലയിൽ കാണപ്പെട്ടത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടെയായിരുന്നു അന്ത്യം. ബന്ധുക്കളുടെ പരാതിയിലാണ് ഭർത്താവിനെ അറസ്റ്റ് ചെയ്തത്.