23 April 2024 Tuesday

അയിനിച്ചോട് ലക്ഷംവീട് തെങ്ങില്‍പള്ളി റോഡ് ശോചനീയാവസ്ഥ പരിഹരിക്കണം:പിഡിപി

ckmnews

അയിനിച്ചോട് ലക്ഷംവീട് തെങ്ങില്‍പള്ളി റോഡ് ശോചനീയാവസ്ഥ പരിഹരിക്കണം:പിഡിപി


ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് അയിനിച്ചോട് ലക്ഷംവീട് - തെങ്ങിൽ പള്ളി റോഡ് ശോചനീയാവസ്ഥ പരിഹരിക്കുക,ലക്ഷംവീട് ഉൾപ്പെടുന്ന റോഡുകൾ കോണ്ക്രീറ്റ് ചെയ്യുക എന്നാവശ്യപ്പെട്ട് കൊണ്ട് പിഡിപി നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ യോഗം ചേർന്നു.ഒന്നര പതിറ്റാണ്ടായി അറ്റകുറ്റപ്പണികൾ പോലും നടത്താതെ,ഗതാഗത യോഗ്യമാക്കാൻ ശ്രമിക്കാതെ അധികാരികൾ ഈ പ്രദേശത്തുകാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടസ്സം സൃഷ്ടിച്ചിരിക്കുകയാണെന്നും തൽസ്ഥിതി തുടർന്നാൽ നാട്ടുകാരുടെ സഹകരണത്തോടെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.സുബൈർ അയിനിച്ചോട് അധ്യക്ഷത വഹിച്ച യോഗത്തില്‍ നിഷാദ് അയിനിച്ചോട് സ്വാഗതം പറഞ്ഞു. ഫൈസൽ ചങ്ങരംകുളം വിഷയാവതരണവും നടത്തി. സാബിർ മുഹമ്മദ് അലി, ഹംസ കാഞ്ഞിയുർ എന്നിവരും സംസാരിച്ചു.