20 April 2024 Saturday

സോളാർ പീഡന കേസ്; ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് സിബിഐ

ckmnews

തിരുവനന്തപുരം : സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് സിബിഐ. തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകി. അബ്ദുള്ള കുട്ടിക്കെതിരെയും തെളിവില്ലെന്നും സിബിഐ അറിയിച്ചു. 


മുൻപ് മറ്റുള്ളവർക്കെതിരെയുള്ള കേസിലും തെളിവില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. സിബിഐ രജിസ്റ്റർ ചെയ്ത 6 കേസുകളിലും ഇതോടെ പ്രതികൾ കുറ്റവിമുക്തരായി.