19 April 2024 Friday

നാഷണൽ സർവ്വീസ് സ്കീം സ്പ്തദിന ക്യാമ്പ് തുടങ്ങി

ckmnews

നാഷണൽ സർവ്വീസ് സ്കീം സ്പ്തദിന ക്യാമ്പ് തുടങ്ങി


ചങ്ങരംകുളം:പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ് നാഷണൽ സർവ്വീസ് സ്കീം സപ്തദിന ക്യാമ്പ് - വെളിച്ചം 2022 തുടങ്ങി. പൊന്നാനി എഎൽഎ പി നന്ദകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ഷഹീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ പ്രകാശൻ , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷഹന നാസർ, വാർഡ് മെമ്പർ സുജിത സുനിൽ ,പൊന്നാനി എൻഎസ്എസ് ക്ലസ്റ്റർ പി എ സി സിമി അസ്സബാഹ് പ്രസിഡണ്ട് മുജീബ് റഹ്മാൻ , അസ്സബാഹ് സെക്രട്ടറി ഹമീദ് മാസ്റ്റർ, ഒതളൂർ യുപി സ്കൂൾ ഹെഡ്മിസ്ട്രസ് ലത, പി ടി എ പ്രസിഡണ്ട് നാസർ, വെൽഫയർ കമ്മിറ്റി അംഗം അബ്ദുള്ള എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രിൻസിപ്പാൾ വില്ലിംഗ്ടൺ പി.വി. സ്വാഗതം പറഞ്ഞു.പ്രോഗ്രാം ഓഫീസർ ജംസിയ ബി. പി ക്യാമ്പ് വിശദീകരണം നടത്തി.രാവിലെ സ്കൂളിൽപതാക ഉയർത്തലിന് ശേഷം വിദ്യാർത്ഥികൾ ഒതളൂരിൽ വിളംബര ജാഥ നടത്തി.പ്രിൻസിപ്പൽ വില്ലിംഗ്ടൺ പതാക ഉയർത്തി.എൻഎസ്എസ് വളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ തേൻ കനി പരിപാടിയുടെ ഭാഗമായി സ്കൂൾ കാമ്പിൽ ഫലവൃക്ഷ ത്തെ കൾ വക്കുന്നതിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ സുജിത സുനിൽ നിർവ്വഹിച്ചു.ജനുവരി 1 ന് ക്യാമ്പ് സമാപിക്കും