25 April 2024 Thursday

ചങ്ങരംകുളം മാട്ടം അടിമുക്ക റോഡ് ഉദ്ഘാടനം ചെയ്തു

ckmnews

മാട്ടം അടിമുക്ക റോഡ് നാടിന് സമർപ്പിച്ചു


ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തിലെ മാട്ടം പ്രദേശത്ത് നിർമാണം പൂർത്തികരിച്ച അടിമുക്ക റോഡ് പഞ്ചായത്തംഗം സുഹറ ചിറ്റയില്‍ നാടിന് സമർപ്പിച്ചു. ഏറെ കാലാത്തെ  സ്വപ്നമാണ് ഇതോടെ പൂവണിഞ്ഞത്. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ടി സത്യൻ, ഇപ്പോഴത്തെ പ്രസിഡൻ്റ് കെ വി അബ്ദുൾ കരീം, സിപിഐ എം മുന്‍ ബ്രാഞ്ച് സെക്രട്ടിമാരായ മൊയ്തുണ്ണി, ഷെമീര്‍ തുടങ്ങിയവരുടെ പ്രവർത്തന ഫലമാണ് റോഡ് യാഥാർഥ്യമായത്.ബ്രാഞ്ച് സെക്രട്ടറി ഹംസ, ഡിവൈഎഫ്ഐ മേഖല കമ്മറ്റി അംഗം സിപി അജ്മല്‍, മൂജീബ്, ബാബു, പാര്‍ട്ടിമെമ്പര്‍മാരായ അനീഷ്, അയ്യംകുളു കുഞ്ഞിപ്പ, ഹംസ, ഷെമീര്‍, ഷെബീര്‍ ,സവാദ് പ്രദേശവാസികളായ സിപി ഇബ്രാഹീം ,കുഞ്ഞന്‍ സിപി, ഹൈദര്‍ സിപി, നിഹാൽ കാട്ടിൽ ഇസ്മയില്‍ സിപി ,

കുഞ്ഞിമോന്‍, നിസാർ സിപി ,റഷീദ് കാട്ടില്‍,വിവി കബീര്‍,സി സലാം , മോനു , റാഷി കാട്ടിൽ ,അജ്മല്‍ വിവി എന്നിവർ പങ്കെടുത്തു