16 April 2024 Tuesday

സംസ്ഥാന പാതയിലേക്ക് ഇറക്കി സ്ഥാപിച്ച ഷെഡ് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി

ckmnews

സംസ്ഥാന പാതയിലേക്ക് ഇറക്കി സ്ഥാപിച്ച ഷെഡ് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി


ചങ്ങരംകുളം:സംസ്ഥാന പാതയിലേക്ക് ഇറക്കി സ്ഥാപിച്ച ഷെഡ് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ജില്ലാ അതിര്‍ത്തിയായ കടവല്ലൂരിലാണ് വാഹനങ്ങള്‍ക്ക് ഭീഷണിയായി റോഡിലേക്ക് ഇറക്കിയ നിലയില്‍ ഷെഡ് സ്ഥാപിച്ചിരിക്കുന്നത്.റോഡിലെ വളവിലായത്  കൊണ്ട് തന്നെ എതിരെ നിന്ന് വരുന്ന വാഹനങ്ങള്‍ പോലും കൃത്യമായി കാണാന്‍ കഴിയാത്ത പ്രദേശത്ത് നിരവധി അപകടങ്ങളിലായി ഒരുപാട് പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്.ലോക്ക് ഡൗണ്‍ സമയത്ത് പരിശോധന ഡ്യൂട്ടിക്കുണ്ടായിരുന്ന പോലീസിന് ഇരിക്കാനായി സ്ഥാപിച്ച ഷെഡാണ് ഭീഷണി ഉയര്‍ത്തുന്നത്.