19 April 2024 Friday

വെളിയങ്കോട് ഗ്രാമപഞ്ചായത്ത് തൊഴിൽസഭ സംഘടിപ്പിച്ചു

ckmnews

വെളിയങ്കോട് ഗ്രാമപഞ്ചായത്ത്  തൊഴിൽസഭ സംഘടിപ്പിച്ചു


എരമംഗലം:വെളിയങ്കോട്  ഗ്രാമ പഞ്ചായത്ത് തൊഴില്‍ അന്വേഷകരെ പങ്കെടുപ്പിച്ച് കൊണ്ട്  തൊഴില്‍ സംരംഭക സാധ്യതകളും തൊഴില്‍ പരിശീലന സാധ്യതകളും പരിചയപ്പെടുത്തി സമഗ്രമായ തൊഴില്‍ ആസൂത്രണം സാധ്യമാക്കുന്നതിനായി   തൊഴില്‍സഭ സംഘടിപ്പിച്ചു.തൊഴില്‍ തേടുന്നവര്‍ സ്വയംതൊഴില്‍ സംരംഭകര്‍,സംരംഭ പുനരുജ്ജീവനം ആവശ്യമുള്ളവര്‍,സംരംഭകത്വ മികവ് വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍,നൈപുണ്യ വികസനം ആവശ്യമുള്ളവര്‍ എന്നിവരുടെ കൂടിച്ചേരലാണ് തൊഴില്‍ സഭകള്‍.വെളിയങ്കോട് ബീവിപ്പടി ഫാത്തിമ ഹാളിൽ ചേർന്ന  പരിപാടി ജനകീയ ആസൂത്രണ ജില്ലാ  

ഫെസിലിറ്റേറ്റർ  എ ശ്രീധരൻ ഉദ്ഘാടനം നിർവഹിച്ചു.വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേൽ അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈയ്ത് പുഴക്കര,ഗ്രാമ  പഞ്ചായത്ത്  അംഗങ്ങളായ  ഹുസൈൻ പാടത്തക്കായിൽ,മുസ്തഫ മുക്രിയത്ത് എന്നിവർ ആശംസ അർപ്പിച്ചു.കിലാ ഫാക്കൽറ്റി എം. പ്രകാശൻ   പദ്ധതി വിശദീകരണം നടത്തി.വെളിയങ്കോട് വൈസ് പ്രസിഡണ്ട് ഫൗസിയ വടക്കേപ്പുറത്ത്  സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി രാജൻ  നന്ദിയും പറഞ്ഞു.പരിപാടിയില്‍ വിവിധ മേഖലകളിലായി സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക പിന്തുണ സംബന്ധിച്ച വീഡിയോ പ്രദര്‍ശനവും ഗ്രൂപ്പുകളായി തിരിഞ്ഞ് ചര്‍ച്ചയും സംഘടിപ്പിച്ചു.എരമംഗലം ഏരിയയിലെ തൊഴിൽ സഭ  കളത്തിപ്പടി ദാറു സലാമത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹാളിൽ  വെച്ച്  വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്തിന്റെ  അധ്യക്ഷതയിൽ പ്രസിഡന്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ  റസ്ലത്ത് സെക്കീർ, റമീന ഇസ്മയിൽ ,പി. പ്രിയ, സി.ഡി. എസ് 

 ചെയർ പേഴ്സൺ പുഷ്പലത,ഇൻറ്റേൺ ഹർഷിദ,ആർപി വിജിഷ തുടങ്ങിയവർ സംസാരിച്ചു