23 April 2024 Tuesday

ആലംകോട് പഞ്ചായത്തിൽ ദോത്തി ചലഞ്ച് അഷ്‌റഫ് കോക്കൂർ വിതരണോദ്ഘാടനം നിവഹിച്ചു

ckmnews

ആലംകോട് പഞ്ചായത്തിൽ ദോത്തി ചലഞ്ച് അഷ്‌റഫ് കോക്കൂർ വിതരണോദ്ഘാടനം നിവഹിച്ചു


ചങ്ങരംകുളം;മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തനഫണ്ട് സമാഹരണാർത്ഥം നടത്തിയ ദോത്തി ചലഞ്ചിൽ ആലംകോട് പഞ്ചായത്തിൽ നിന്നും പങ്കാളികളായവർക്കുള്ള ദോത്തികൾ മുസ്‌ലിം ലീഗ് ജില്ലാ ഉപാദ്ധ്യക്ഷൻ അഷ്‌റഫ് കോക്കൂർ വിതരണോദ്ഘാടനം നിർവഹിച്ചു.മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം ട്രഷറർ സികെ അഷ്‌റഫ് ,പഞ്ചായത്ത് പ്രസിഡന്റ് ഷബീർ മാങ്കുളം ,ജന:സെക്രെട്ടറി ജഫീറലി പള്ളിക്കുന്ന് ,സെക്രെട്ടറി ഷഫീക് തച്ചുപറമ്പ് ,എം അബ്ബാസലി ,ഖത്തർ കെഎംസിസി പൊന്നാനി മണ്ഡലം സെക്രെട്ടറി ഹാരിസ് കോക്കൂർ ,ഷാഫി പെരുമുക്ക് ,സബീൽ മാങ്കുളം ,ശറഫുദ്ധീൻ പിവി ,ഫജർ ,ശിഹാബുദ്ധീൻ ,സുബൈർ ,അക്ബർ പുല്ലൂണിയിൽ തുടങ്ങിയവർ പങ്കെടുത്തു .