28 March 2024 Thursday

ശബരിമലയിലെ ആചാരങ്ങളും പവിത്രതയും കാത്തുസൂക്ഷിക്കണം:ശബരിമല അയ്യപ്പ സേവാ സമാജം

ckmnews

ശബരിമലയിലെ ആചാരങ്ങളും പവിത്രതയും കാത്തുസൂക്ഷിക്കണം:ശബരിമല അയ്യപ്പ സേവാ സമാജം


എടപ്പാൾ:ശബരിമലയിലെ ആചാരങ്ങളും പവിത്രത കാത്തുസൂക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി മാധവൻ സർക്കാരിനോട് ആവശ്യപ്പെട്ടു.അയ്യപ്പ സേവാ സമാജം പൊന്നാനി താലൂക്ക് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡണ്ട് അഡ്വ.സി. അനിൽ ജില്ലാ ജനറൽ സെക്രട്ടറിമാടാവു മന നാരായണൻ നമ്പൂതിരി ട്രഷറർ വി.ടി.ജയപ്രകാശ് താലൂക്ക് പ്രസിഡണ്ട് എൻ. മോഹനൻ സെക്രട്ടറി ഷിജൻ കാഞ്ഞിരമുക്ക് രാജഗോപാലൻ പാലപ്പെട്ടി എന്നിവർ സംസാരിച്ചു