25 April 2024 Thursday

വേദ ജ്ഞരെആദരിക്കലും കരങ്ങാട്ട് നാരായണൻ ഭട്ടതിരിപ്പാട് എന്റോമെൻറ് അവാർഡ് നൽകലും നടന്നു

ckmnews

വേദ ജ്ഞരെആദരിക്കലും കരങ്ങാട്ട് നാരായണൻ ഭട്ടതിരിപ്പാട് എന്റോമെൻറ് അവാർഡ് നൽകലും നടന്നു


എടപ്പാൾ :വേദ ജ്ഞരെആദരിക്കലും കരങ്ങാട്ട് നാരായണൻ ഭട്ടതിരിപ്പാട് എന്റോമെൻറ് അവാർഡ് നൽകലും നടന്നു.ഈ വർഷത്തെ പുരസ്കാരം സംസ്കൃത പണ്ഡിതനും ശ്രീ ശങ്കരാ സംസ്കൃത സർവ്വകലാശാലയിലെ അധ്യാപകനുമായ പ്രൊഫസർ ഡോക്ടർ കെഎ രവീന്ദ്രനു നൽകി.ബ്രഹ്മസം മഠം പ്രസിദ്ധീകരിച്ചിരുന്ന "അനാദി" മാസികയിലെ പ്രൗഢമായ ലേഖനങ്ങളിൽ ലൗകിക വിഷയങ്ങളെ സമാഹരിച്ച് തയ്യാറാക്കിയ "അനാദി വാല്യം രണ്ട്" എന്ന പുസ്തകത്തിന്റെ രചനയുമായി ബന്ധപ്പെട്ടാണ് ഡോക്ടർ രവീന്ദ്രന് ഈ വർഷത്തെ പുരസ്കാരം നൽകിയത്.പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ് തിരുന്നാവായ ബ്രഹ്മസും മഠത്തിൽ വച്ച് അനാദിയുടെ രണ്ടാം വാല്യം പ്രകാശനത്തിനോട് അനുബന്ധിച്ച് നടത്തി.യോഗത്തിൽ പ്രഥമ കരങ്ങാട്ട് നാരായണൻ ഭട്ടത്തിരിപ്പാട് എൻഡോമെന്റ്  പുരസ്കാരം നൽകി.തിരുനാവായ ബ്രഹ്മസും മഠം വേദപാഠശാല തവനൂർ ഈ വർഷം മുതലാണ് കേരളത്തിലെ വേദ പാരമ്പര്യവും സംസ്കൃതവും  പരിപോഷിപ്പിക്കുന്നവർക്കായി കരങ്ങാട്ട് നാരായണൻ ഭട്ടതിരിപ്പാട് എൻഡോമെന്റ് പുരസ്കാരം നൽകുന്നത്.മഠത്തിലെ വേദജ്ഞരോടൊപ്പം ഡോക്ടർ ചാത്തനാത്ത് അച്ചുതനുണ്ണി,ഡോക്ടർ അനിൽ വള്ളത്തോൾ, വൈസ് ചാൻസൽ മലയാള സർവ്വകലാശാല തിരൂർ ഡേ] .വിജയൻ ചെയർമാൻ ഗുരുവായൂർ ദേവസ്വം, ഡോക്ടർ സി എം നീലകണ്ഠൻ, ഡോക്ടർ കെ എ രവീന്ദ്രൻ എന്നീ മഹത് വ്യക്തികളും വിശിഷ്ട മുഞ്ചിറ മഠം പരമേശ്വര ബ്രഹമാനന്ദ തീർത്ഥ സ്വാമിയാരും  ചടങ്ങിൽ പങ്കെടുത്തു.