28 March 2024 Thursday

തെക്കന്‍ കേരളത്തില്‍ മഴ മുന്നറിയിപ്പ്; കാറ്റിനും സാധ്യത

ckmnews

തെക്കന്‍ കേരളത്തില്‍ മഴ മുന്നറിയിപ്പ്; കാറ്റിനും സാധ്യത


തെക്കൻ കേരളത്തിൽ ഇന്നും പരക്കെ മഴ ലഭിക്കും. ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കന്യാകുമാരിക്കും ലക്ഷദ്വീപിനും മധ്യത്തിൽ സ്ഥിതിചെയ്യുന്ന തീവ്ര ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ മഴ കിട്ടും. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. നാളെ വരെ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.