19 April 2024 Friday

കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം; പോലീസ് ജലപീരങ്കി ഉപയോഗിച്ചു 17 പേർ കസ്റ്റഡിയിൽ

ckmnews



കുന്നംകുളം : അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ടി എസ് സിനോജിന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിനിടെ സംഘർഷം. പോലീസ് ജലപീരങ്കി ഉപയോഗിച്ചു. ജില്ലാ നേതാക്കൾ ഉൾപ്പെടെ 17 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ വൈസ് പ്രസിഡൻ്റ് പി കെ ശ്യാംകുമാർ, കുന്നംകുളം നിയോജകമണ്ഡലം പ്രസിഡൻ്റ് എ എം നിധീഷ്,ജില്ലാ എക്സിക്യൂട്ടീവ് അംഗം വിഘ്നേശ്വര പ്രസാദ് ഉൾപ്പെടെയാണ് 17 ഓളം പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.




സമരക്കാരെ തടയുന്നതിനായി പോലീസ് സ്ഥാപിച്ച ബാരിക്കേടുകൾ മറിച്ചിട്ട് തള്ളിക്കയറാൻ ശ്രമിച്ചതോടെയാണ് പോലീസ് ജലപീരങ്കി ഉപയോഗിച്ചത്. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടുറോഡിൽ കുത്തിയിരുന്നു കൊണ്ട് പ്രതിഷേധിച്ചു.


പ്രതിഷേധം ശക്തമായതോടെയാണ് യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത നീക്കിയത്. ശക്തമായ പ്രതിഷേധം കണക്കിലെടുത്ത് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിൽ നൂറിലധികം പോലീസ് ഉദ്യോഗസ്ഥരെ സംഭവസ്ഥലത്ത് വിന്യസിച്ചിരുന്നു.