24 April 2024 Wednesday

ഇ.പി.എൻ വായനശാല ചരിത്ര സെമിനാറും അനുമോദന സദസും സംഘടിപ്പിച്ചു

ckmnews

ചങ്ങരംകുളം:ചാലിശേരി പെരുമണ്ണൂർ ഇ.പി.എൻ സ്മാരക ചൈതന്യ ലൈബ്രറിയുടെ നേതൃത്വത്തിൽ  സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വർഷത്തോടനുബന്ധിച്ച ചരിത്ര സെമിനാറും ,വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്ക് അനുമോദനവും സംഘടിപ്പിച്ചു.വായനശാലയിൽ നടത്തിയ സമ്മേളനം തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  പി.ആർ കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് ഡോ.ഇ.എൻ. ഉണ്ണികൃഷ്ണൻ അദ്ധ്യഷനായി.ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം എം കെ പ്രദീപ് വിഷയാവതരണം നടത്തി.ഗ്രാമത്തിലെ കലാരംഗത്തെ പ്രഗൽഭരായ സിനിമ തിരക്കഥക്ക് സംസ്ഥാന അവാർഡ് നേടിയ പ്രശസ്ത ബുക്ക് കവർ ഡിസൈനർ ഷാഹുൽ അലിയാർ ,വിവിധ ചാനലുകളിൽ മിമിക്രിയിൽ മിന്നും പ്രകടനം കാഴ്ചവെച്ച അഹമ്മദ് ഷാ,ശിൽപി കെ.ഉദയൻ ,വായനശാലയുടെ ബാലവേദി അംഗവും ബഹുമുഖ പ്രതിഭയുമായ സിദ്ധാർത്ഥ് കൃഷ്ണ ,മുതിർന്നവരുടെ താലൂക്ക്തല വായനമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ  അരുൺ  , എന്നിവരെ വായനശാല അനുമോദിച്ചു.പെൺവായന അക്ഷരോത്സവം വിജയികൾ , എൽ എസ് എസ് , യു എസ് എസ്   മത്സരങ്ങളിൽ വിജയികൾക്ക്  പുരസ്കാരങ്ങൾ നൽകി.പഞ്ചായത്ത് അംഗം സജിത ഉണ്ണികൃഷ്ണൻ ,അനീഷ് പി , ജയരാജ് മാസ്റ്റർ എന്നിവർ സംസാരിച്ചു.വായനശാലാ സെക്രട്ടറി പി.കെ നിതിൻ ദേവ് സ്വാഗതവും വിനോദ് നന്ദിയും പറഞ്ഞു.