25 April 2024 Thursday

ചങ്ങരംകുളം കുറ്റിപ്പാല റോഡ് ടാറിംഗ് ഉടനെ പൂർത്തിയാക്കണം:എസ്-ഡി- പി -ഐ

ckmnews

ചങ്ങരംകുളം :ചങ്ങരംകുളം, മാന്തടംകുറ്റിപ്പാല റോഡിലെ യാത്രാ പ്രശ്നത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്ന് എസ്,ഡി,പി ,ഐ ആലംകോട് ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു.മാസങ്ങളായി റോഡ് നവീകരണം തുടങ്ങി പല കാരണങ്ങൾ പറഞ്ഞ് നിറുത്തി വെച്ചിരിക്കുകയാണ്.കാൽനടയാത്രക്കാർക്കും മോട്ടോർ സൈക്കിൾ യാത്രക്കാർക്കും റോഡിന്റെ ഭാഗങ്ങളിൽ താമസിക്കുന്നവർക്കും, കച്ചവടക്കാർക്കും റോഡിൽ നിന്നുള്ള പൊടി പടലങ്ങൾ മൂലം വലിയ ദുരിതമനുഭവിക്കുകയാണ്.വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടിയതും,ബിഎസ്എൻഎൽ കേബിൾ പൊട്ടിയതിന്റെയും കാരണങ്ങൾ പറഞ്ഞു ഇനിയും റോഡിന്റെ പ്രവൃത്തി പുനരാരംഭിക്കാതിരുന്നാൽ ശക്തമായ സമര പരിപാടിയുമായി പാർട്ടി മുന്നോട്ട് പോവുമെന്ന് യോഗം അപിപ്രായപ്പെട്ടു,മുഹമ്മദാലി ആലംകോട് അദ്ധ്യക്ഷത വഹിച്ചു , അഷ്റഫ്, കമറുദീൻ,നിയാസ്, ഫൈസൽ - തുടങ്ങിയവർ സംസാരിച്ചു.