23 April 2024 Tuesday

ഒരുമ പെരുമുക്ക് യുഎഇ ഓണക്കിറ്റുകള്‍ നല്‍കി

ckmnews

ഒരുമ പെരുമുക്ക് യുഎഇ ഓണക്കിറ്റുകള്‍  നല്‍കി


ചങ്ങരംകുളം:പൊന്നിൻതിരുവോണ രാവിനെ വരവേൽക്കാൻ ഒരുങ്ങുന്ന പെരുമുക്ക് നിവാസികൾക്ക് പ്രവാസി കൂട്ടായ്മയായ ഒരുമ പെരുമുക്ക് യുഎഇ"ഓണ കിറ്റുകൾ നൽകി.ചടങ്ങിൽ ഒരുമ സെക്രട്ടറി അനസ്‌ മാന്തടം അദ്ധ്യക്ഷത വഹിച്ചു . വാർഡ് മെമ്പർ , അലി പരുവിങ്ങൽ. ബ്ലൊക്ക്‌ മെമ്പർ അനിതാ ദിനേശ് . എന്നിവർ ചേർന്ന് മുൻ ഒരുമ ഉപദേശക സമിതി ചെയർമാൻ പി വി മൊയ്ദീൻ കുട്ടി അവർകൾക്ക് കൈമാറി വിതരണ ഉദ്‌ഘാടനം നിർവ്വഹിച്ചു . വിവിത രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി ഹക്കീം പെരുമുക്ക് , പി വി അബു പെരുമുക്ക് എന്നിവരും , ഒരുമ നേതാക്കളായ ഇബ്രാഹീം പെരുമുക്ക് , അസ്സനാർ പി വി , ഹബീബ്‌ ആനക്ക‌ പറമ്പിൽ , ആബിദ് എം , ഷകീർ പി ടി , നിഷാദ് പെരുമുക്ക്  ,എന്നിവരും പങ്കെടുത്തു . ഈ പ്രയാസ സമയത്തും ഏവർക്കും സന്തോഷവും ആഹ്ലാദകരവും ആകട്ടെ ഈ പൊന്നോണം എന്ന ഉദ്ദേശ്യത്തോടെയാണ് ഒരുമ പെരുമുക്കിന്റെ സ്നേഹോപഹാരമായ ഓണക്കിറ്റ് എന്ന് ഓണ കുറിപ്പിലൂടെ ഒരുമ പ്രസിഡന്റ്

ഹമീദ് ബാബു ആനക്കപറമ്പിൽ

ജ:സെക്രട്ടറി അനസ്‌ മാന്തടം

ട്രഷർ സയ്ദ് മുഹമ്മദ്. എന്നിവർ ആശംസിച്ചു