24 April 2024 Wednesday

പൊരുത്തം പെരുമ്പാത്തയിൽ നാലാമത് കുടുംബ സംഗമം സംഘടിപ്പിച്ചു

ckmnews

പൊരുത്തം പെരുമ്പാത്തയിൽ നാലാമത് കുടുംബ സംഗമം സംഘടിപ്പിച്ചു


ചങ്ങരംകുളം:മൂക്കുതല പൊരുത്തം പെരുമ്പാത്തയിൽ നാലാമത് കുടുംബ സംഗമം സംഘടിപ്പിച്ചു. ഞായറാഴ്ച പെരുമ്പാത്തയിൽ സദുവിൻ്റെ വീട്ടിൽ വെച്ച് കുടുംബത്തിലെ മുതിർന്ന അംഗം ഗൗരി ഭദ്രദീപം തെളിയിച്ച് കൊണ്ട് സംഗമത്തിന് തുടക്കം കുറിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. അരങ്ങിൻ്റെ പൂർണ്ണമായ നിയന്ത്രണം സുജീഷ് ഏറ്റെടുത്തു.കുടുംബ സമിതി പ്രസിഡൻ്റ് ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിന് സെക്രട്ടറി ജെനു മൂക്കുതല സ്വാഗതവും,അശോക് പെരുമ്പാത്തയിൽ ആശംസകളും ട്രഷറർ സന്തോഷ് നന്ദിയും പറഞ്ഞു.പുതിയ തലമുറക്ക്, ആർദ്രമായ കുടുംബ സ്നേഹത്തിൻ്റെ കെട്ടുറപ്പിൻ്റെ സന്ദേശം പകരുന്നതാക്കി മാറ്റാൻ പൊരുത്തം പെരുമ്പാത്തയിൽ നാലാമത് കുടുംബ സംഗമത്തിനായി.