Mookuthala
ഒ.രാമൻകുട്ടിയുടെ നാമധേയത്തിൽ മൂക്കുതലയിൽ ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിച്ചു
ഒ.രാമൻകുട്ടിയുടെ നാമധേയത്തിൽ മൂക്കുതലയിൽ ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിച്ചു
ചങ്ങരംകുളം:മൂക്കുതലയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനായ ഒ രാമൻകുട്ടിയുടെ നാമധേയത്തിൽ മൂക്കുതലയിൽ സി.പി.ഐ.എം ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിച്ചു. ട്രസ്റ്റിൻ്റെ ഔപചാരിക ഉദ്ഘാടനം സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം പി.നന്ദകുമാർ എംഎൽഎ നിർവഹിച്ചു.തുടർന്ന് ഒ രാമൻകുട്ടിയുടെ നാമധേയത്തിലുള്ള ബസ്റ്റോപ്പ് കായികമന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.ട്രസ്റ്റിൻ്റെ പ്രഥമ പരിപാടിയായ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഫ്രൻസ് മൂക്കുതലയുടെയും കോട്ടക്കൽ അഹല്യ കണ്ണാശുപത്രിയുടെയും സഹകരണത്തോടെ നടത്തി. പരിപാടിയിൽ ടി. സത്യൻ,വി.വി.കുഞ്ഞുമുഹമ്മദ്,എം.അജയഘോഷ്, ടി.കോമളം, പി.എ.അക്ഷയ്, കെ.എ.ഷാജഹാൻ,ഒ.പി.പ്രവീൺ,പി.വി.ഷൺമുഖൻ,സി.കരുണാകരൻ,ടി.വി.ശ്രീജിത്ത്,കെ.പി.കുമാരൻ എന്നിവർ സംസാരിച്ചു.