25 April 2024 Thursday

വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ചു

ckmnews

വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ചു


വെഞ്ഞാറമ്മൂട്:വെഞ്ഞാറമ്മൂട് തേമ്പാമ്മൂടിനടുത്ത് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ തടഞ്ഞുനിർത്തി വെട്ടിക്കൊന്നു. വെമ്പായം സ്വദേശി മിതിലാജ് (30), ഹഖ് മുഹമ്മദ് (24) എന്നിവരാണ് കൊല്ലപ്പെട്ടത്. മിതിലാജ് ഡി.വൈ.എഫ്.ഐ. തേവലക്കാട് യൂണിറ്റ് സെക്രട്ടറിയും, ഹഖ് മുഹമ്മദ് സി.പി.എം. കലിങ്ങിൻമുഖം ബ്രാഞ്ച് അംഗവുമാണ്. ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. പ്രദേശത്ത് ഏതാനും നാളുകളായി സി.പി.എം. - കോൺഗ്രസ് സംഘർഷം നിലനിന്നിരുന്നു. വൻ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹം ഗോകുലം മെഡിക്കൽ കോളേജിൽ.