16 April 2024 Tuesday

സംസ്ഥാന പാതയിൽ ചൂണ്ടലിൽ നിയന്ത്രണം വിട്ട ടൂറിസ്റ്റ്‌ ബസ്സ്‌ ലോറിയിൽ ഇടിച്ച്‌ കയറി:രണ്ട്‌ പേർക്ക്‌ ഗുരുതര പരിക്ക്

ckmnews

സംസ്ഥാന പാതയിൽ ചൂണ്ടലിൽ നിയന്ത്രണം വിട്ട ടൂറിസ്റ്റ്‌ ബസ്സ്‌ ലോറിയിൽ ഇടിച്ച്‌ കയറി:രണ്ട്‌ പേർക്ക്‌ ഗുരുതര പരിക്ക്


കുന്നംകുളം:ചൂണ്ടലിൽ ടൂറിസ്റ്റ് ബസ്സും ലോറിയും കൂടിയിടിച്ച് ഉണ്ടായഅപകടത്തിൽ രണ്ട് പേർ ഗുരുതരാവസ്ഥയിൽ.കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാധവധി ട്രാവൽസിന്റെ ബസ്സ്  നിയന്ത്രണം വിട്ട് എതിർ ദിശയിലേക്ക് കയറി വന്ന് മൂവാറ്റു പുഴയിൽ നിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന ചമയം ഇവൻറിന്റെ ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.തിങ്കളാഴ്ച വെളുപ്പിന് രണ്ട് മണിയോടെയാണ് അപകടം.കുന്നംകുളം പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ആംബുലൻസ് പ്രവർത്തകരുടെ സഹായത്തോടെ പരിക്കേറ്റവരെ  കുന്നുകളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർ ജിജിൻ ,ബസ്സിലെ യാത്രക്കാരനായ കൊല്ലം സ്വദേശി പ്രവീൺ എന്നിവർക്കാണ് പരിക്കേറ്റത്.വാഹനത്തിന്റെ എമർജൻസി ഡോർ പൊളിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയിൽ.ബസ്സിന്റെ മുൻ ഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്.