24 April 2024 Wednesday

എറണാകുളത്ത് മദ്യലഹരിയിൽ യുവാവിനെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ

ckmnews

എറണാകുളത്ത് മദ്യലഹരിയിൽ യുവാവിനെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ


എറണാകുളം പറവൂർ നന്ത്യാട്ടുകുന്നത്ത് യുവാവിനെ മദ്യലഹരിയില്‍ സുഹൃത്ത് കുത്തി കൊന്നു.  കൂട്ടുകാട് സ്വദേശി കെ.എൻ.ബാലചന്ദ്രനാണ് മരിച്ചത്.  37 വയസായിരുന്നു.  പ്രതി മുരളീധരൻ നായർ പിടിയിൽ. മദ്യപിച്ച് ഉണ്ടായ വാക്കേറ്റത്തു തുടർന്നാണ് കത്തികുത്ത്.  നന്ത്യാട്ടുകുന്നം എസ്എൻ വി സംസ്കൃതം സ്കൂളിന് സമീപം മുരളീധരൻ നായരുടെ വീട്ടിൽ വച്ചാണ് അക്രമം ഉണ്ടായത്.