24 April 2024 Wednesday

സിനിമ, ഡോക്യുമെന്ററി സംവിധായകൻ കെ.പി.ശശി അന്തരിച്ചു

ckmnews

സിനിമ, ഡോക്യുമെന്ററി സംവിധായകൻ കെ.പി.ശശി അന്തരിച്ചു


തൃശൂർ:സിനിമാ,ഡോക്യുമെന്ററി സംവിധായകനും കാർട്ടൂണിസ്റ്റുമായ കെ.പി. ശശി (64) അന്തരിച്ചു.തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് കെ.ദാമോദറിന്റെ മകനാണ്.


സാമൂഹിക പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയാണ് കെ.പി. ശശിയുടെ ഡോക്യുമെന്ററികളേറെയും. ഫാബ്രിക്കേറ്റഡ്, അമേരിക്ക അമേരിക്ക, റെസിസ്റ്റിങ് കോസ്റ്റൽ ഇൻവെസ്റ്റിഗേഷൻ, ലിവിങ് ഇൻ ഫയർ തുടങ്ങി യവയാണ് പ്രധാന ഡോക്യുമെന്ററികൾ. ‘ഇലയും മുള്ളും’ എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം കെ.പി. ശശിക്ക് ലഭിച്ചിട്ടുണ്ട്.