28 March 2024 Thursday

തുടര്‍ച്ചയായ നാലാം വര്‍ഷവും പതിനാറാം വാര്‍ഡിലെ അമ്മമാര്‍ക്ക് ഓണക്കോടി വിതരണം ചെയ്തു

ckmnews

തുടർച്ചയായ നാലാം വർഷവും പതിനാറാം വാർഡിലെ അമ്മമാർക്ക് ഓണക്കോടികൾ വിതരണം ചെയ്തു.


ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിലെ 60 വയസ് കഴിഞ്ഞ അറുപത്തിയെട്ടോളം അമ്മമാർക്കും,വാർഡിലെ രണ്ട് ആശാ വർക്കർമാർക്കും തുടർച്ചയായ നാലാം വർഷവും ഓണക്കോടികൾ വിതരണം ചെയ്തു. വാർഡ് മെമ്പർ കെ.എം ഹാരിസിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ നാലര വർഷമായി സ്വദേശത്തും,വിദേശത്തുമുള്ള സുമനസുകളുടെ സഹായത്തോടെ ജനകീയ പങ്കാളിത്തത്തിൽ നടപ്പിലാക്കി വരുന്ന ഞങ്ങളുണ്ട് നിങ്ങൾക്കൊപ്പം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും മുടക്കം വരുത്താതെ ഇത്തവണയും ഓണക്കോടികൾ വിതരണം ചെയ്തത്. വാർഡ് മെമ്പർ കെ.എം ഹാരിസിൻ്റെ അദ്ധ്യക്ഷതയിൽ അമ്മമാർക്കുള്ള ഓണക്കോടികളുടെ വിതരണോദ്ഘാടനം ചങ്ങരംകുളം സബ്ബ് ഇൻസ്പെക്ടർ റ്റി.ഡി അനുരാജ്- ആശാവർക്കർമാർക്കുള്ള ഓണക്കോടികളുടെ വിതരണം എ.എസ്.ഐ വിജയകുമാർ തുടങ്ങിയവർ നിർവ്വഹിച്ചു. എ.എസ്.ഐമാരായ ശ്രീലേഷ്,ഷിജിമോൻ, എം.വി കുഞ്ഞിബാപ്പു, കെ.വി ശഫീർ  തുടങ്ങിയവർ സംബന്ധിച്ചു.