29 March 2024 Friday

കോഴിക്കോട്ട് 19-കാരിയുടെ ആത്മഹത്യ: ഞെട്ടിക്കുന്ന കുറിപ്പ് പോക്‌സോ കേസില്‍ അറസ്റ്റിലായത് 62 കാരനായ മാതൃപിതാവ് റിമാന്റിൽ

ckmnews

കോഴിക്കോട്ട് 19-കാരിയുടെ ആത്മഹത്യ: ഞെട്ടിക്കുന്ന കുറിപ്പ്


പോക്‌സോ കേസില്‍ അറസ്റ്റിലായത് 62 കാരനായ മാതൃപിതാവ് റിമാന്റിൽ


കോഴിക്കോട്:കൊയിലാണ്ടിയിൽ 19-കാരിയായ കോളേജ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ 62-കാരനായ മാതൃപിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.പോക്സോ വകുപ്പുകളടക്കം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.മാതൃപിതാവിൽനിന്ന് ഉപദ്രവം നേരിട്ടതായി വിദ്യാർഥിനിയുടെ ആത്മഹത്യാക്കുറിപ്പിലും പരാമർശിച്ചിരുന്നു.



ഡിസംബർ 17-ാം തീയതിയാണ് പെൺകുട്ടിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് കൊയിലാണ്ടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യാക്കുറിപ്പും മറ്റുവിവരങ്ങളും കണ്ടെത്തിയത്.ഇതിനുപിന്നാലെ വിശദമായ ചോദ്യംചെയ്യലും അന്വേഷണവും നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.


പ്രായപൂർത്തിയാകുന്നതിന് മുൻപും മാതൃപിതാവ് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ഇതിനാലാണ് പോക്സോ വകുപ്പുകൾ കൂടി ചുമത്തി കേസെടുത്തത്.പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലും ഇതുസംബന്ധിച്ച ഞെട്ടിക്കുന്ന പരാമർശങ്ങളുണ്ടായിരുന്നു. മാതാപിതാക്കൾ എന്നോട് പൊറുക്കണം, വെറുക്കരുത്. എന്താണ് ചെയ്തതെന്ന് മാതൃപിതാവിനോട് ചോദിക്ക് എന്നാണ് ആത്മഹത്യകുറിപ്പിൽ പറഞ്ഞിരുന്നത്.തുടർന്നാണ് പോലീസ് ഇയാളെ ചോദ്യം ചെയ്തതും അറസ്റ്റ് ചെയ്തതും.അറസ്റ്റിലായ പ്രതി കുറ്റംസമ്മതിച്ചതായി കൊയിലാണ്ടി എസ്.എച്ച്.ഒ. എൻ.സുനിൽകുമാർ പറഞ്ഞു. പ്രതിയെ കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റൂറൽ എസ്.പി. കറപ്പസാമിയുടെ നിർദേശപ്രകാരം ഡിവൈ.എസ്.പി. ഹരിപ്രസാദ്, സി.ഐ. എൻ. സുനിൽകുമാർ, എസ്.ഐ.മാരായ എം.എൻ. അനൂപ്, ആർ. അരവിന്ദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.