19 April 2024 Friday

വടകരയില്‍ കടയുടമ കൊല്ലപ്പെട്ട നിലയില്‍; ബൈക്കും ആഭരണങ്ങളും കാണാനില്ല

ckmnews

വടകരയില്‍ കടയുടമ കൊല്ലപ്പെട്ട നിലയില്‍; ബൈക്കും ആഭരണങ്ങളും കാണാനില്ല


വടകര∙ കോഴിക്കോട് വടകരയില്‍ വ്യാപാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വന്തം പലചരക്ക് കടയ്ക്കുള്ളിലാണ് വടകര സ്വദേശി രാജന്‍റെ മൃതദേഹം കണ്ടത്. രാജന്‍ ദേഹത്ത് അണിഞ്ഞിരുന്ന മൂന്നരപവന്‍റെ സ്വര്‍ണാഭരണങ്ങള്‍ കാണാതായിട്ടുണ്ട്. സമീപത്ത് ഒഴിഞ്ഞ മദ്യകുപ്പികളും കണ്ടെടുത്തു. വടകര പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


മോഷണത്തിനിടെയുള്ള കൊലപാതകമെന്നു പൊലീസ് പറഞ്ഞു. രാജൻ അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾക്കൊപ്പം ബൈക്കും കാണാതായിട്ടുണ്ട്. രാജന്റെ ദേഹത്തു പരുക്കുകളുണ്ട്. പിടിവലിക്കിടെ ഉണ്ടായതെന്നാണ് നിഗമനം.