29 March 2024 Friday

‘പതിവ് തെറ്റാതെ പള്ളിയിൽനിന്ന് ക്രിസ്മസ് സമ്മാനങ്ങളുമായി അവരെത്തി’

ckmnews

‘പതിവ് തെറ്റാതെ പള്ളിയിൽനിന്ന് ക്രിസ്മസ് സമ്മാനങ്ങളുമായി അവരെത്തി’


മലപ്പുറം∙ പതിവ് തെറ്റാതെ ക്രിസ്മസ് സമ്മാനങ്ങളുമായി ഊരകം ഫാത്തിമ മാതാ പള്ളിയിലെ ഫാദർ അബ്രഹാം കൊച്ചിലാത്തും, ഫാദർ ജോസഫ് ചുണ്ടയിലും, ഫാദർ സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിലും എത്തിയതിന്റെ സന്തോഷം സമൂഹമാധ്യമത്തില്‍ പങ്കുവച്ച്‌ ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. തന്റെ വസതിയില്‍ പുരോഹിതന്മാരെ സ്വീകരിക്കുന്ന വിഡിയോയും കുഞ്ഞാലിക്കുട്ടി പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഊരകം ഫാത്തിമ മാതാ പള്ളിയിലെ വികാരി ഫാദർ ജിനോ ചുണ്ടയിൽ, ക്രിസ്മസ് സമ്മാനവുമായി മുസ്​ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും സന്ദർശിച്ചു. പള്ളി ഭാരവാഹികളായ വി.എ. ദേവസ്യ, ജോഷി, ഷാജു എന്നിവരടങ്ങുന്ന സംഘമാണ് പാണക്കാട്ടെത്തിയത് , പികെ കുഞ്ഞാലിക്കുട്ടി, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ എന്നിവരും മധുരം പങ്കിട്ടു.