20 April 2024 Saturday

എടപ്പാളിൽ ജനസേവാ കേന്ദ്രത്തിൽ ജീവനക്കാരിയായ യുവതിയെ അക്രമിച്ചെന്ന പരാതിയിൽ സുഹൃത്ത് റിമാന്റിൽ

ckmnews

എടപ്പാളിൽ ജനസേവാ കേന്ദ്രത്തിൽ ജീവനക്കാരിയായ യുവതിയെ അക്രമിച്ചെന്ന പരാതിയിൽ സുഹൃത്ത് റിമാന്റിൽ


എടപ്പാൾ:ജനസേവാ കേന്ദ്രത്തിൽ ജീവനക്കാരിയായ യുവതിയെ അക്രമിച്ചെന്ന പരാതിയിൽ യുവാവ് റിമാന്റിൽ.തൃശ്ശൂർ കാട്ടകാമ്പാൽ സ്വദേശി സ്വദേശി രാജീവ്(27)നെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.കുന്നംകുളം സ്വദേശിയായ യുവതിയുടെ  സുഹൃത്തായിരുന്ന രാജീവ് യുവതി ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ വച്ച് വാക്കേറ്റമുണ്ടാകുകയും പിന്നിട് യുവാവ് യുവതിയെ മർദ്ധിക്കുകയുമായിരുന്നു.നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് ചങ്ങരംകുളം പോലീസെത്തി രാജീവിനെ കസ്റ്റഡിയിൽ എടുത്തു.പിന്നീട് യുവതി നൽകിയ പരാതിയിൽ അറസ്റ്റിലായ രാജീവിനെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്യുകയായിരുന്നു