24 April 2024 Wednesday

ചങ്ങരംകുളം ചിയ്യാനൂർ സ്വദേശികളായ രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു.

ckmnews

ചങ്ങരംകുളം ചിയ്യാനൂർ സ്വദേശികളായ രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു.


ചങ്ങരംകുളം:ചിയ്യാനൂർ സ്വദേശികളായ രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു.ചിയ്യാനൂർ താമസിക്കുന്ന  ചോലയിൽ മുഹമ്മദുണ്ണി(65)അബ്ദുട്ടി(60)എന്നിവർക്ക് നേരെയാണ് തെരുവ് നായയുടെ അക്രമം ഉണ്ടായത്.പരിക്കേറ്റ ഇരുവരും തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി.അടുത്ത കാലത്തായി പ്രദേശത്ത് തെരുവ് നായകളുടെ ശല്ല്യം വർദ്ധിച്ച് തുടങ്ങിയിട്ടുണ്ട്.പ്രദേശത്ത് നിരവധി വളർത്തു മൃഗങ്ങളെയും തെരുവ് നായകൾ അക്രമിച്ചിരുന്നു.കാലങ്ങളായി തുടരുന്ന തെരുവ് നായ ശല്ല്യത്തിന് പരിഹാരം  കാണണമെന്ന ആവശ്യത്തിന് അധികൃതർ പുറം തിരിഞ്ഞ് നിൽക്കുകയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്