24 April 2024 Wednesday

ചിറ്റഴിക്കുന്ന് പ്രദേശത്ത് കോവിഡ് അണുനശീകരണം നടത്തി

ckmnews

ചിറ്റഴിക്കുന്ന് പ്രദേശത്ത് കോവിഡ് അണുനശീകരണം നടത്തി


എടപ്പാൾ:ചിറ്റഴിക്കുന്ന് പ്രദേശത്തെ കോവിഡ് പോസിറ്റിവായ വീടുകളിലും പരിസര പ്രദേശങ്ങളിലും  മുസ്ലിം യൂത്ത്ലീഗ് വൈറ്റ്ഗാർഡിന്റെയും മുസ്ലിം ലീഗ്, GCC ഗ്രീൻവോയിസ്‌ ചിറ്റഴിക്കുന്ന് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ആണു നശീകരണം നടത്തി. വീടുകളിലെ പോസിറ്റീവായ ആളുകൾക്ക് കഴിഞ്ഞ ദിവസം വന്ന റിസൾട്ടിൽ നെഗറ്റീവ് ആയിരുന്നു. ഈ വീടുകളിൽ സ്പ്രേയർ ഉപയോഗിച്ചാണ് അണു നശീകരണം നടത്തിയത്.  പ്രവർത്തനങ്ങൾക്ക് മുജീബ് എം. കെ,  ഹസ്സൈനാർ നെല്ലിശ്ശേരി, എം. കെ അബ്ദുള്ളക്കുട്ടി,  സി. വി  അബ്ദുള്ളക്കുട്ടി, ഷബീർ,  ഷാഹുൽ,  ഗഫൂർ മാണൂർ,   ഉമ്മർ ഫാറൂഖ്,  ഷെരീഫ് നിച്ചു, ഇജാസ് , ഷാറൂഖ് ,

ജാഫർ എന്നിവർ നേതൃത്വം നൽകി.