25 April 2024 Thursday

പ്രണയിച്ച 14 കാരിയുമായി ചുറ്റി കറങ്ങിയെന്ന പരാതിയിൽ അറസ്റ്റിലായ 22 കാരൻ റിമാന്റിലായി

ckmnews



ചങ്ങരംകുളം:പ്രണയിച്ച 14 കാരിയുമായി  ചുറ്റി കറങ്ങിയെന്ന പരാതിയിൽ അറസ്റ്റിലായ  22 കാരൻ റിമാന്റിലായി.ചങ്ങരംകുളം പോലീസ് സ്റ്റേഷൻ പരിധിയിലെ ഒമ്പതാം ക്ളാസ് വിദ്യാർത്ഥിനിയാണ് 22 കാരനെ പ്രണയിച്ച് യുവാവുമായി ചുറ്റിക്കറങ്ങിയത്.സംഭവത്തിൽ രക്ഷിതാക്കളുടെ പരാതിയിൽ കസ്റ്റഡിയിൽ എടുത്ത യുവാവിനെതിരെ പോക്സോ ചുമത്തിയാണ് ചങ്ങരംകുളം പോലീസ് കേസെടുത്തത്.ബന്ധുക്കളുടെ പരാതിയിൽ യുവാവിനൊപ്പം കസ്റ്റഡിയിൽ എടുത്ത പെൺകുട്ടി ബന്ധുക്കൾക്കൊപ്പം വിട്ടയക്കുകയും യുവാവിനെതിരെ പോക്സോ ചുമത്തി കേസെടുത്ത് റിമാന്റ് ചെയ്യുകയുമായിരുന്നു.പ്രണയിച്ച യുവാവ് റിമാന്റിലായതോടെയാണ് പെൺകുട്ടി ബന്ധുക്കൾക്കെതിരെ തിരിഞ്ഞത്.അടുത്ത ബന്ധുക്കളായ രണ്ട് പേർക്കെതിരെ പീഡന പരാതി നൽകിയ പെൺകുട്ടി  വീട്ടുകാർക്കൊപ്പം നിൽക്കില്ലെന്ന് പോലീസിനെ അറിയിച്ചതോടെ കുട്ടിയെ മഞ്ചേരി നിർഭയ ഹോമിലേക്ക് മാറ്റുകയും ചെയ്തു.പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്