25 April 2024 Thursday

തവനൂർ പ്രതീക്ഷാഭവൻ അന്തേവാസികളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചു

ckmnews

തവനൂർ പ്രതീക്ഷാഭവൻ അന്തേവാസികളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചു


എടപ്പാൾ:ചേകന്നൂർ എജെബി സ്കൂൾ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും തവനൂർ പ്രതീക്ഷാഭവൻ അന്തേവാസികളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചു.സ്കൂൾ മാനേജ്മെൻറ് ട്രസ്റ്റ് ചെയർമാൻ ബഷീർ കക്കടിക്കൽ ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീജ പാറക്കൽ അധ്യക്ഷത വഹിച്ചു.പ്രതീക്ഷ ഭവൻ സൂപ്രണ്ട് സിദ്ധിക്കേക്ക് മുറിച്ചു.അന്തേവാസികൾക്ക് ആവശ്യത്തിന് ട്രിമ്മറുകൾ നൽകി.കുട്ടികൾ വീട്ടിൽ ഉണ്ടാക്കിയ പലഹാരങ്ങളും ,കേക്കുകളും നൽകി. കുട്ടികൾ നിർമ്മിച്ച ആശംസാ കാർഡുകൾ എല്ലാ അന്തേവാസികൾക്കും സമ്മാനിച്ചു. കുട്ടികളും അന്തേവാസികളും കലാപരിപാടികൾ  അവതരിപ്പിച്ചു. നല്ല പാഠം കോഡിനേറ്റർ അനിൽ മാഷ് സ്വാഗതം പറഞ്ഞു.ഫൈസൽ മാഷ് നന്ദി പറഞ്ഞു.എച്ച്എം സലീമ,പിടിഎ പ്രസിഡൻറ് പ അൻവർ,എംടിഎ പ്രസിഡന് സുഹറ അധ്യാപകരായ സതി,പ്രേമകുമാരി മുഹ്സീന നേതത്വം നൽകി.