29 March 2024 Friday

ഒരുക്കാൽകുന്ന് ക്വാറി:എസ്.ഡി.പി.ഐ കടവല്ലൂർ പഞ്ചായത്ത് മാർച്ചും ധർണ്ണയും നടത്തി

ckmnews

ഒരുക്കാൽകുന്ന്  ക്വാറി:എസ്.ഡി.പി.ഐ

കടവല്ലൂർ പഞ്ചായത്ത് മാർച്ചും ധർണ്ണയും നടത്തി


പെരുമ്പിലാവ്:കടവല്ലൂർ പഞ്ചായത്തിലെ ഒരുക്കാൽകുന്ന് ക്വാറി പ്രദേശവാസികളുടെ പരാതിമൂലം ഒരിക്കൽ അടച്ചുപൂട്ടിയാതായിരുന്നു.വീണ്ടും തുറന്നു പ്രവർത്തിക്കാനുള്ള അനുമതി പഞ്ചായത്ത് നൽകിയതിൽ പ്രതിഷേധിച്ചു കൊണ്ട് എസ്.ഡി.പി.ഐ യുടെ നേതൃത്വത്തിൽ കടവല്ലൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.അക്കിക്കാവിൽ നിന്നാരംഭച്ച പ്രധിഷേധമാർച്ച്‌ പഞ്ചായത്തിനുമുന്നിൽ സമാപിച്ചു. തുടർന്ന് എസ്.ഡി.പി ഐ കടവല്ലൂർ പഞ്ചായത് പ്രസിഡന്റ് ഉബൈദ് കടവല്ലൂറിന്റെ  അധ്യക്ഷതയിൽ നടന്ന യോഗം എസ്.ഡി.പി ഐ

 കുന്നംകുളം മണ്ഡലം പ്രസിഡന്റ് മുസമ്മിൽ തങ്ങൾ  ഉദ്‌ഘാടനം ചെയ്തു.  ഒരുഭാഗത്ത് പ്രദേശവാസികളുടെ പ്രശ്നം പരിഹരിക്കാമെന്നും പറയുകയും, മറുവശത്ത് ക്വാറി മാഫിയകളെ സഹായിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയമാണ് പഞ്ചായത്ത് ഭരണാധികാരികൾ സ്വീകരിക്കുന്നതെന്നും മുസമ്മിൽ തങ്ങൾ പറഞ്ഞു. പരിസ്ഥിക്കും പ്രദേശ വാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായി പ്രവർത്തിക്കുന്ന കോറിയുടെ അനുമതി 

പിൻവലിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും   യോഗത്തിൽ പങ്കെടുത്ത സംസാരിച്ച ഷാനവാസ് തങ്ങൾ,  ,സദറുദ്ധീൻ തങ്ങൾ സമര സമിതി വൈസ് ചെയർമാൻ കെ.കെ നാസക് എന്നിവർ പറഞ്ഞു.പ്രതിഷേധത്തിൽ ക്വാറി വിരുദ്ധ സമരസമിതി അംഗങ്ങളും പ്രദേശവാസികളും പങ്കെടുത്തു.